
മംഗലപുരം ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡ് കോട്ടറക്കരിയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
വാർഡ് മെമ്പർ റീന പ്രസാദിന്റെ മേൽനോട്ടത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വാർഡിലെ വിവിധ പ്രദേശങ്ങളിലെ കാടുകൾ വെട്ടിത്തെളിച്ചു. പ്രധാന റോഡുകളിലും വാഹനഗതാഗതം നടക്കുന്ന വഴികളിലും ജെസിബി ഉപയോഗിച്ച് വൃത്തിയാക്കൽ പ്രവർത്തനങ്ങൾ നടത്തി. മറ്റ് പ്രദേശങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് ശുചീകരണം പൂർത്തിയാക്കിയത്.
മഴക്കാല രോഗങ്ങൾ പടരുന്നത് തടയുന്നതിനും ഇഴജന്തുക്കളുടെ ഭീഷണിയിൽ നിന്ന് പ്രദേശത്തെ സംരക്ഷിക്കുന്നതിനുമാണ് ഇത്തരം മുൻകരുതൽ പ്രവർത്തനങ്ങൾ നടത്തുന്നത്.
പ്രദേശവാസികളുടെ സഹകരണത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി.


