
സാർവ്വദേശീയ തൊഴിലാളിദിനത്തിൽ സി ഐ ടി യു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ മേയ്ദിന റാലിയും പൊതുയോഗവും നടത്തി.
സിഐടിയു സംസ്ഥാന കമ്മറ്റിയംഗം ആർ .സുഭാഷ് ഉദ്ഘാടനം ചെയ്തു. എം. മുരളി അദ്ധ്യക്ഷനായി. സി ഐ ടി യു നേതാക്കളായ ആറ്റിങ്ങൽ സുഗുണൻ, അഞ്ചുതെങ്ങ് സുരേന്ദ്രൻ , ജി വേണുഗോപാലൻ നായർ, പി. മണികണ്ഠൻ, സി.ദേവരാജൻ , അഡ്വ. സി.ജെ.രാജേഷ് കുമാർ, എസ്. ചന്ദ്രൻ , ബി രാജീവ് , അഡ്വ മോഹനൻ നായർ,എൻ ജി ഒ യൂണിയൻ നേതാക്കളായ ഹരിലാൽ, രാജേഷ്, ലേഖ, തുടങ്ങിയവർ സംസാരിച്ചു.
ആറ്റിങ്ങൽ നാലുമുക്കിൽ നിന്നും ആരംഭിച്ച മേയ് ദിന റാലിക്ക് വി. സുഭാഷ്, എസ്. സുനിൽകുമാർ,സി.ചന്ദ്രബോസ്, റ്റി.ഷാജു, അഫ്സൽ മുഹമ്മദ്, ആർ.കെ. ബാബു, വി.എസ് വിജുകുമാർ ,എസ്. രാജശേഖരൻ , ആർ.എസ് അരുൺ, അനിൽ ആറ്റിങ്ങൽ എൻ ലോറൻസ്, ബി.ശിശോഭനൻ,ശിവൻ പിള്ള,ഗായത്രീ ദേവി ,ശ്രീലത പ്രദീപ്, എൻ . ബിനു, വക്കം സജീവ് എസ് ഷീല, ബി.എൻ.സൈജു രാജ് ,എസ് സാബു, എസ് .അനിൽകുമാർ, എ. അൻഫർ , എ. ആർ റസൽ തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ 200 കേന്ദ്രങ്ങളിൽ പതാക ഉയർത്തി. രാവിലെ ആറ്റിങ്ങൽ ഠൗണിൽ നടന്ന വാഹനറാലി സിഐടിയു ജില്ലാ പ്രസിഡൻ്റ് ആർ. രാമു ഉദ്ഘാടനം ചെയ്തു.


