
വെള്ളൂർ മുസ്ലിം ജമാഅത്ത് കോട്ടുപ്പ നേർച്ച പള്ളി പരിപാലന സമിതിക്ക് പുതിയ ഭാരവാഹികൾ നിലവിൽ വന്നു.
കഴിഞ്ഞ വർഷങ്ങളിൽ ശക്തമായ മത്സരത്തിന് സാക്ഷിയായിരുന്ന തെരഞ്ഞെടുപ്പ് ഇപ്രാവശ്യം ഏകകണ്ഠമായാണ് നടന്നത്.
പുതിയ സമിതിയിൽ പ്രസിഡന്റായി ബദറുദീൻ മിസ്ബാഹി, സെക്രട്ടറിയായി ത്വാഹിർ കൊയ്ത്തൂർക്കോണം, ട്രഷററായി സുൾഫി മൈതാനി എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റായി സക്കീർ കിളിത്തട്ടിൽ ചുമതലയേറ്റു. ജോയിന്റ് സെക്രട്ടറിമാരായി സുബെർ ഹബീബ്, ഹുസൈൻ (കോട്ടുപ്പ ഹൗസ്).
ഷാജഹാൻ കൊയ്ത്തൂർക്കോണം, സലിം വെള്ളൂർ, ഫസിലുദീൻ വെള്ളൂർ, ഷാൻ വെള്ളൂർ, മുഹ്യുദീൻ അസ്ഹരി, ഫൈസൽ കൊയ്ത്തൂർക്കോണം എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.


