വർക്കലയിൽ ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

Attingal vartha_20260507_123342_0000

വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ 22 വയസ്സുള്ള സുനിൽ മാതൂർ ആണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകുന്നേരം 6:45ഓടെയാണ് സംഭവം.

ആറ്റിങ്ങൽ ആലംകോട് പ്രവർത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരായ അഞ്ച് ജാർഖണ്ഡ് സ്വദേശികളാണ് ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. കുളത്തിൽ നീന്തലിനിടെയാണ് യുവാവ് വെള്ളത്തിനടിയിലേക്ക് മുങ്ങിപ്പോയത്.

വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ഇന്നലെ ഹോട്ടൽ അവധിയായതിനാൽ സുഹൃത്തുക്കളായ അഞ്ചുപേരും കൂടി വർക്കലയിൽ എത്തിയതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!