വർക്കലയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് ഡാൻസാഫ് ടീമിന്റെ പിടിയിലായി

Attingal vartha_20260521_141016_0000

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് ഡാൻസാഫ് ടീമിന്റെ പിടിയിലായി.  വർക്കല റെയിൽവേ സ്റ്റേഷന്  സമീപം തൊടുവേ  പുതുവൽ പുത്തൻവീട്ടിൽ വിഷ്ണുകുമാർ(28) ആണ് പിടിയിലായത് .

ഇയാളിൽ നിന്നും മീഡിയം അളവിൽ എം.ഡി.എം.എയും  ചെറിയ അളവിൽ കഞ്ചാവും പിടിച്ചെടുത്തു. പ്രദേശത്തു ലഹരിവില്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്ന് മാസമായി വിഷ്ണുകുമാർ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.ഉച്ചയോടെ  ഡാൻസാഫ് സംഘം ഇയാളുടെ വീട്  വളയുകയും രക്ഷപെടാൻ ശ്രമിച്ചപ്പോൾ സാഹസികമായി പിടികൂടുകയുമായിരുന്നു.തുടർനടപടികൾക്കായി പ്രതിയെ വർക്കല പൊലീസിന് കൈമാറി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!