
കിളിമാനൂർ : ആലപ്പാട് ജയകുമാർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ മെരിറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.
പോങ്ങനാട് ദ്രോണ സ്പോർട്ട്സ് ഹബ്ബിൽ നടന്ന ചടങ്ങ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് പ്രസിഡന്റ് അനൂപ് തോട്ടത്തിൽ അധ്യക്ഷനായി. ട്രസ്റ്റ് സെക്രട്ടറി ടി. ആർ മനോജ് സ്വാഗതം പറഞ്ഞു.
ചടങ്ങിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
നവാഗതരായ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. തുടർന്ന് പഠനോപകരണ വിതരണം നടന്നു.ട്രസ്റ്റ് ഭാര്യഭവാഹികളായ എസ് സുധീർ, എം ജയകാന്ത്, എം എസ് പ്രേം ചന്ദ്ര ബാബു എന്നിവർ സംസാരിച്ചു.ട്രസ്റ്റ് അംഗം കെ ഗിരിജ നന്ദി രേഖപ്പെടുത്തി.


