
ആറ്റിങ്ങൽ: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (IDA) സംസ്ഥാനതല പരിപാടികൾ മേയ് 31-ന് ആറ്റിങ്ങൽ ലയൺസ് ക്ലബ്ബിൽ സംഘടിപ്പിച്ചു. പരിപാടി ആറ്റിങ്ങൽ എം.എൽ.എ ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി ഐഡിഎ ആറ്റിങ്ങൽ ബ്രാഞ്ച് പൊതുജനങ്ങൾക്കായി തയ്യാറാക്കിയ പുകയില വിരുദ്ധ ബോധവത്കരണ വീഡിയോയും പോസ്റ്ററും പ്രകാശനം ചെയ്തു. തുടർന്ന് പുകയില വിമുക്ത പ്രതിജ്ഞയും ചൊല്ലി.
ഐഡിഎ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ പ്രത്യേക പദ്ധതിയായ ‘IDA SHWAS’ പദ്ധതിയുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. തുടർന്ന് ഡോ . ആർ . ജയകൃഷ്ണൻ , ഡോ . മനു എം . എസ് . എന്നിവർ പുകയില ഉപയോഗത്തിന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നയിച്ചു.
ഐഡിഎ സംസ്ഥാനതല ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിക്ക് ഐഡിഎ ആറ്റിങ്ങൽ പ്രസിഡന്റ് ഡോ. റാക്കി രാകേഷ്, സെക്രട്ടറി ഡോ. വിനയ്, ഡോ. ധനുഷ് ഷാജി, ഡോ. ഷമീം ഷുക്കൂർ, സി.ഡി.എച്ച് കൺവീനർ ഡോ. തൗഫിന എച്ച് എന്നിവർ നേതൃത്വം നൽകി.
ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൊതുജന ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

കെ.എസ്.ആർ.ടി.സി ബസുകളിൽ ബോധവത്കരണ പരസ്യപ്രചാരണം നടത്തിയതോടൊപ്പം ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും ശ്രീ ശങ്കര ഡെന്റൽ കോളേജ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബും തെരുവ് നാടകവും അവതരിപ്പിച്ച് പുകയില വിരുദ്ധ സന്ദേശം ജനങ്ങളിലെത്തിച്ചു.


