
ആറ്റിങ്ങൽ: മേലാറ്റിങ്ങൽ ഗവ. എൽ.പി. സ്കൂളിൽ വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബികയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് എം.എൽ.എ നിർവഹിച്ചു.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
പുതിയ ബസ് ലഭിച്ചതോടെ സ്കൂളിലെ വിദ്യാർത്ഥികളുടെ ഗതാഗതസൗകര്യം കൂടുതൽ മെച്ചപ്പെടും. ചടങ്ങിൽ വിവിധ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.


