
ആറ്റിങ്ങൽ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആറ്റിങ്ങലിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിനും ഹരിത ക്യാമ്പസ് ലക്ഷ്യമിടുന്നതിനുമായി വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. സുമ എൽ.എസ്. വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടു.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ വാണി ആർ., അരുണ്‍നാഥ് ആർ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ നിർദേശങ്ങളും നൽകി.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു


