
വാമനപുരം ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിൽ ഹോമിയോ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന ആറ്റിങ്ങൽ മാമം ലക്ഷ്മി (SKRA 16)യിലെ ഡോ. ബീന കെ. അന്തരിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി അസുഖബാധിതയായി ചികിത്സയിൽ ആയിരുന്ന ഡോക്ടർക്ക് പരിശോധനയിൽ ക്യാൻസർ സ്ഥിരീകരിച്ചിരിന്നു. തുടർന്ന് ആരോഗ്യനില വേഗത്തിൽ വഷളാവുകയും തിരുവനന്തപുരം പി.ആർ.എസ്. ആശുപത്രിയിൽ വെച്ച് മരണപ്പെടുകയും ചെയ്തു.
വാമനപുരം പഞ്ചായത്തിലും പുല്ലമ്പാറ പഞ്ചായത്തിലും ഹോമിയോ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന ഡോ. ബീന, ജനസേവനത്തിലൂടെ ഏറെ ജനകീയയായിരുന്ന വ്യക്തിയായിരുന്നു.
സംസ്കാരം നാളെ ഉച്ചയ്ക്ക് സ്വദേശമായ ആറ്റിങ്ങൽ മാമത്തെ സ്വവസതിയിൽ നടക്കും.
ഭർത്താവ്: രാജ്കുമാർ (ലക്ഷ്മി ഓട്ടോ സ്കാൻ, ആറ്റിങ്ങൽ)
മകൻ: ദേവനാരായണൻ (വിദ്യാർത്ഥി)


