ഭൂമി സംരക്ഷകരെ ആദരിച്ചു

Attingal vartha_20260605_205654_0000

പെരുംകുളം എ എം എൽ പി എസിലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങളായ സന്ധ്യ, റീന എന്നിവരെ ആദരിച്ചു.

മൂന്നും നാലും ക്ലാസിലെ കുട്ടികളുടെ ചോദ്യങ്ങൾക്ക് അവർ ഉത്തരം നൽകി. വീടുകളിലുള്ള ഹരിതകർമസേനാ കാർഡിൻ്റെ വിവര ശേഖരണം, ചങ്ങാത്തത്തിൻ്റെ പച്ചപ്പ് എന്ന പേരിൽ വീട്ടിൽ കൂട്ടുകാരൻ്റെ പേരിൽ ഒരു മരം നട്ടുപരിപാലിക്കുക, ആൽബം നിർമ്മാണം, ജലവിഭവ മാനേജ്മെൻ്റ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാചരണത്തിൻ്റെഭാഗമായി നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ ,അധ്യാപകരായ സബീർ, ഷിജി , റീന ,സനീറ , കാവേരി എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!