
മണമ്പൂർ ഗ്രാമപഞ്ചായത്തിൽ ദുരന്ത നിവാരണ സേന അംഗങ്ങൾക്കുള്ള പരിശീലനം നടന്നു.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.40 ഓളം ആർ ആർ ടി അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു.
കല്ലമ്പലം ഫയർ സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അനീഷ് ജി, ഫയർ ആൻഡ് റെസ്ക്യു ഓഫീസർ സജി കുമാർ എന്നിവർ നേതൃത്വം നൽകി.

കഴിഞ്ഞ കോവിഡ് കാലത്തും ഇത്തരം ആർ ആർ ടി ടീം രൂപീകരിച്ച് സേനാ അംഗങ്ങളെ ഉൾപ്പെടുത്തി ശക്തമായ പ്രവർത്തനങ്ങൾ നടന്നിരുന്നു. ദുരന്തങ്ങൾ ഉണ്ടായാൽ ഉടനടി ഇടപെടുന്ന രീതിയിലാണ് ദുരന്ത നിവാരണങ്ങൾ ടീമിനെ പരിശീലനം നൽകി സജ്ജമാക്കിയിട്ടുള്ളത്.


