ആറ്റിങ്ങൽ ഉൾപ്പെടെ മൂന്ന് ഗവ ഐ.ടി.ഐകളിൽ ഫയർ & സേഫ്റ്റി എൻജിനിയറിംഗ് ഡിപ്ലോമയ്ക്ക് പ്രവേശനം ആരംഭിച്ചു

Attingal vartha_20260606_192820_0000

ആറ്റിങ്ങൽ: തൊഴിൽ സാധ്യതകൾ ഉറപ്പ് നൽകുന്ന ഫയർ & സേഫ്റ്റി എൻജിനിയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് ആറ്റിങ്ങൽ, ചാത്തന്നൂർ, ചാക്ക ഗവൺമെന്റ് ഐ.ടി.ഐകളിൽ പ്രവേശനം ആരംഭിച്ചു.

ഐ എം സിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സ്, ഫയർ & സേഫ്റ്റി മേഖലയിലെ പ്രൊഫഷണൽ പരിശീലനം ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്തതാണ്.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർക്കാർ ഐ.ടി.ഐ ഐ.എം.സി സർട്ടിഫിക്കറ്റ്, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരള (SRC Kerala) സർട്ടിഫിക്കറ്റ്, കൂടാതെ IOSH UK അന്താരാഷ്ട്ര അംഗീകൃത സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമാകും.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദധാരികൾ ഉൾപ്പെടെ വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫയർ ഓഫീസർ, സേഫ്റ്റി ഓഫീസർ, HSE സൂപ്പർവൈസർ, സേഫ്റ്റി ഇൻസ്പെക്ടർ തുടങ്ങിയ തൊഴിൽ മേഖലകളിലേക്ക് പ്രവേശിക്കാൻ സഹായകമായ രീതിയിലാണ് കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഓയിൽ & ഗ്യാസ്, നിർമ്മാണ മേഖല, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിൽ സാധ്യതകളാണ് ഈ കോഴ്സിലൂടെ പ്രതീക്ഷിക്കുന്നത്.

പരിമിത സീറ്റുകൾ മാത്രമാണുള്ളത് എന്നതിനാൽ താൽപര്യമുള്ളവർ ഉടൻ തന്നെ അപേക്ഷിക്കണമെന്ന്  അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 8111806626

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!