
ആറ്റിങ്ങൽ : വർഷങ്ങളായി തകർന്ന നിലയിൽ തുടരുകയും പ്രദേശവാസികൾക്ക് വലിയ യാത്രാ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്ത ഗുരുനാഗപ്പാൻകാവ്–മേലാറ്റിങ്ങൽ റോഡിലെ തകർന്ന ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്തു.
പ്രദേശത്തെ പ്രധാന ഗതാഗത മാർഗമായിരുന്ന ഈ റോഡിലെ വലിയ കുഴികളും തകർച്ചകളും മൂലം വാഹനയാത്രയും കാൽനട യാത്രയും ഏറെ പ്രയാസകരമായിരുന്നു.
ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ്, വാർഡ് കൗൺസിലർ ശ്രീജിത്ത് എന്നിവരുടെ സജീവ ഇടപെടലിലാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന സജുവും 32-ാം വാർഡിലെ നാട്ടുകാരും ചേർന്ന് നടത്തിയ കൂട്ടായ ശ്രമമാണ് വർഷങ്ങളായി നിലനിന്നിരുന്ന വലിയ കുഴി അടച്ചു കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.
പ്രദേശവാസികൾ ദീർഘകാലമായി നേരിട്ടിരുന്ന പ്രശ്നത്തിന് പരിഹാരമായതോടെ ഗതാഗത സൗകര്യം മെച്ചപ്പെടുകയും സുരക്ഷിത യാത്രാ സാഹചര്യം ഉറപ്പുവരുത്തപ്പെടുകയും ചെയ്തതായി നാട്ടുകാർ അറിയിച്ചു.


