ഗവ ഐടിഐ ആറ്റിങ്ങലിൽ എസി മെക്കാനിക് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

Attingal vartha_20260610_185348_0000

ആറ്റിങ്ങൽ: ഗവൺമെന്റ് ഐടിഐ ആറ്റിങ്ങലിൽ ഐഎംസി (IMC) യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സായ എസി മെക്കാനിക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

100 ശതമാനം പ്ലേസ്‌മെന്റ് ഉറപ്പോടെയും കുറഞ്ഞ ചെലവിലും കോഴ്സ് പൂർത്തിയാക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.

എസ്.എസ്.എൽ.സി യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ആറുമാസമാണ് കോഴ്സിന്റെ കാലാവധി. പരിശീലനത്തോടൊപ്പം ഇന്റേൺഷിപ്പ്, ഇൻഡസ്ട്രിയൽ വിസിറ്റ്, യൂണിവേഴ്സിറ്റി സർട്ടിഫിക്കേഷൻ എന്നിവയും ലഭ്യമാകും.

തൊഴിൽ സാധ്യതകൾ മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന കോഴ്സിലേക്ക് നിലവിൽ അഡ്മിഷൻ തുടരുകയാണ്. താൽപര്യമുള്ള വിദ്യാർത്ഥികൾ ഗവൺമെന്റ് ഐടിഐ ആറ്റിങ്ങൽ ഓഫീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: IMC Courses, GOVT ITI Attingal
ഫോൺ: 9074874208

https://wa.me/qr/L5UZUVU34AOGL1

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!