ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്ക് സൗഹൃദയുടെ ആദരവ്

Attingal vartha_20260611_152010_0000

കല്ലമ്പലം : കടുവയിൽ ‘സൗഹൃദ’ റെസിഡന്റ്‌സ് അസോസിയേഷൻ പരിധിയിലെ കുടുംബങ്ങളിൽ നിന്നും ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി., പ്ലസ് ടു പബ്ലിക് പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ തോട്ടക്കാടു ഹോജ വില്ലയിൽ (SRA -A-9) ഹബീബ ഷാൻ, റഹ്മത്ത് മൻസിൽ (SRA-A-26) എൻ. റഹ്മത്തു എന്നീ വിദ്യാർഥിനികളെ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ അവരുടെ ഭവനങ്ങളിൽ എത്തി മധുരവും മെഡലും നൽകി ആദരിച്ചു.

ചടങ്ങിൽ സൗഹൃദ പ്രസിഡന്റ്‌ രാധാകൃഷ്ണ കുറുപ്പ്, സെക്രട്ടറി ഖാലിദ് പനവിള, വൈസ് പ്രസിഡന്റ്‌ റാഫി അറഫ, ജോയിന്റ് സെക്രട്ടറി സോമശേഖരൻ നായർ എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!