മണമ്പൂരിൽ ഓണക്കാല പുഷ്പകൃഷിക്ക് തൈ വിതരണം

Attingal vartha_20260611_192245_0000

മണമ്പൂർ: വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പൂവനി പുഷ്പകൃഷി വികസന പദ്ധതിയുടെ ഭാഗമായി ഓണക്കാല പുഷ്പകൃഷിക്കുള്ള ബ്ലോക്ക് തല തൈ വിതരണത്തിന്റെ ഉദ്ഘാടനം മണമ്പൂർ ഗ്രാമപഞ്ചായത്തിൽ നടന്നു.

പരിപാടി വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്‌കുമാർ എസ് ഉദ്ഘാടനം ചെയ്തു. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ ജി അധ്യക്ഷത വഹിച്ചു. വർക്കല കൃഷി അസിസ്റ്റന്റ് ഡയറക്ടർ നസീമ ബീവി എം സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൻസി വി, ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സനിൽകുമാർ എസ്, ബ്ലോക്ക് മെമ്പർ ശാലിനി ജി എസ്, മണമ്പൂർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു.
മണമ്പൂർ കൃഷി ഓഫീസർ അപർണ വി എം നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!