
വർക്കല: വർക്കലയിൽ വിനോദസഞ്ചാരികളായ ഹൈദരാബാദ് സ്വദേശികളായ യുവതികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ റിസോർട്ട് ജീവനക്കാരനെ ടൂറിസം പോലീസ് അറസ്റ്റ് ചെയ്തു. വർക്കല പാലച്ചിറ സ്വദേശിയായ 39-കാരൻ വിനീതാണ് പിടിയിലായത്.
വർക്കല ആലിയിറക്കം ബീച്ചിന് സമീപം സന്ദർശനത്തിനെത്തിയ ഹൈദരാബാദ് സ്വദേശികളായ യുവതികളെ പ്രതി തടഞ്ഞുനിർത്തിയ ശേഷം അവരുടെ മുന്നിൽ വച്ച് നഗ്നതാപ്രദർശനം നടത്തിയെന്നാണ് പരാതി. അപ്രതീക്ഷിതമായ സംഭവത്തിൽ ഭയന്നുപോയ യുവതികൾ ഉടൻ തന്നെ ടൂറിസം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ടൂറിസം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പിടിയിലായ വിനീത് വർക്കലയിലെ ഒരു സ്വകാര്യ റിസോർട്ടിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.


