ആറ്റിങ്ങൽ ഗവ ഐടിഐയിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

Attingal vartha_20260616_150302_0000

ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐയിലെ ഐ.എം.സി (IMC) യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷിക്കാം.

ആറുമാസ ദൈർഘ്യമുള്ള കോഴ്സിന് നിലവിൽ അഡ്മിഷൻ പുരോഗമിക്കുകയാണ്. കുറഞ്ഞ ചെലവിൽ പഠനം പൂർത്തിയാക്കി ആരോഗ്യരംഗത്ത് തൊഴിൽ സാധ്യതകൾ നേടാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്സ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

കോഴ്സിന്റെ ഭാഗമായി യു.ജി.സി അംഗീകൃത സർവകലാശാല സർട്ടിഫിക്കേഷൻ അവസരവും, യു.കെ, അമേരിക്കൻ ഇന്റർനാഷണൽ സർട്ടിഫിക്കേഷനും ലഭ്യമാകും. കൂടാതെ ഇംഗ്ലീഷ് ഭാഷാ പരിശീലനം, കമ്പ്യൂട്ടർ പരിശീലനം, ഇന്റർവ്യൂ & പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനിംഗ്, ഇന്റേൺഷിപ്പ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആശുപത്രികളിൽ വിവിധ വിഭാഗങ്ങളിൽ തൊഴിൽ നേടുന്നതിനുള്ള 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ സംബന്ധമായ വിശദാംശങ്ങൾക്കും ആഗ്രഹിക്കുന്നവർ ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐ ക്യാമ്പസിലെ നൈപുണ്യ കോഴ്സസ് ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 9074874208, 7510481819

IMC – Naipunya Courses
Government ITI Attingal Campus
Contact: 9074874208
https://wa.me/qr/L5UZUVU34AOGL1
http://www.naipunyacourses.com

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!