കടയ്ക്കാവൂർ : കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പെരുംകുളം ജംഗ്ഷനിൽ കാർ തടഞ്ഞു നിർത്തി സംഘം ചേർന്ന് മർദ്ദിച്ചെന്ന് പരാതി. മർദിച്ചതായി പരാതി. മണനാക്ക് സജിൻ മൻസിലിൽ ഷഹീറാണ് കടയ്ക്കാവൂർ പോലീസിൽ പരാതി നൽകിയത്. ഓഗസ്റ്റ് 4ന് രാത്രി 10അര മണിയോടെ ശ്വാസം മുട്ട് കാരണം ബുദ്ധിമുട്ടുന്ന മൂന്ന് വയസ്സുള്ള മകനെയും കൂട്ടി ചാത്തൻ ചാത്തമ്പറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോൾ പെരുംകുളം പോസ്റ്റാഫീസിന് സമീപത്ത് വെച്ച് നാലംഗ സംഗം കാർ തടഞ്ഞു നിർത്തുകയും ഷഹീറിനെയും 3 വയസ്സുള്ള മകനേയും കാറിലുണ്ടായിരുന്ന മറ്റ് രണ്ട് സുഹൃത്തുക്കളേയും മർദിച്ചെന്നാണ് പരാതി. മാത്രമല്ല അക്രമത്തിൽ മൂന്ന് പവന്റെ മാലയും, വാച്ചും നഷ്ടപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും കടയ്ക്കാവൂർ എസ്ഐ വിനോദ് വിക്രമാദിത്യൻ പറഞ്ഞു.