
ആറ്റിങ്ങൽ, ചാത്തന്നൂർ, ചാക്ക ഗവൺമെന്റ് ഐ.ടി.ഐ–ഐ.എം.സി (IMC) കേന്ദ്രങ്ങളിൽ ഒരു വർഷത്തെ ഫയർ & സേഫ്റ്റി എൻജിനിയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. തൊഴിൽ സാധ്യതകൾക്ക് പുതിയ ദിശ തുറക്കുന്ന ഈ കോഴ്സ്, സർക്കാർ അംഗീകാരത്തോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും സർട്ടിഫിക്കേഷനും ഉൾക്കൊള്ളുന്നതാണ്.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗവൺമെന്റ് ഐ.ടി.ഐ–ഐ.എം.സി സർട്ടിഫിക്കറ്റ്, സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരള (SRC Kerala) സർട്ടിഫിക്കറ്റ്, IOSH UK-യുടെ അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നൽകി വിദ്യാർത്ഥികളെ തൊഴിൽ മേഖലയ്ക്ക് സജ്ജരാക്കുന്ന രീതിയിലാണ് കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം എന്നിവ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സേഫ്റ്റി ഓഫീസർ, ഫയർ ഓഫീസർ, HSE സൂപ്പർവൈസർ, സേഫ്റ്റി ഇൻസ്പെക്ടർ എന്നീ തസ്തികകളിൽ അവസരങ്ങൾ ലഭിക്കും. ഓയിൽ & ഗ്യാസ്, നിർമാണം, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും മികച്ച തൊഴിൽ സാധ്യതകളും ഉയർന്ന ശമ്പളമുള്ള ജോലികളും ഈ കോഴ്സ് വഴി നേടാനാകും.
പ്രവേശനം ആറ്റിങ്ങൽ, ചാത്തന്നൂർ, ചാക്ക ഗവൺമെന്റ് ഐ.ടി.ഐ കേന്ദ്രങ്ങളിലാണ്. പരിമിത സീറ്റുകൾ മാത്രമുള്ളതിനാൽ താൽപര്യമുള്ളവർ എത്രയും വേഗം അപേക്ഷിക്കണമെന്ന് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
8111806626


