പനയ്ക്കോട് :സ്കൂൾ വിദ്യാർത്ഥികൾക്ക് പാൻമസാല ഉൽപ്പന്നങ്ങൾ വില്പന നടത്തുന്നതായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ ഷിബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ജി.എ ശങ്കറിന്റെ നേതൃത്വത്തിൽ പറണ്ടോട്, പനയ്ക്കോട് ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ നടത്തിയ റെയിഡിൽ 25 കിലോ പാൻ മസാല പിടികൂടി പിഴ ഈടാക്കി.പറങ്ങോട് ഷംല മൻസിലിൽ ഷാഹുൽ ഹമീദ്, പനയ്ക്കോട് എസ്.കെ ഭവനിൽ ഉഷ,എന്നിവരുടെ കടകളിൽ നിന്നാണ് പാൻമസാല പിടിച്ചെടുത്തത്.