എഐടിയുസി ആറ്റിങ്ങൽ മണ്ഡലം കൺവെൻഷനും തൊഴിലാളികളെ ആദരിക്കലും

Attingal vartha_20260627_192706_0000

തീരദേശ മേഖലയും മത്സ്യ മേഖലയെയും അപകടകരമായയി ബാധിക്കുന്ന കരിമണൽ ഖനന നീക്കത്തിൽ നിന്നും, ബജറ്റ് പ്രഖ്യാപനത്തിൽ സൂചിപ്പിച്ച തുറമുഖ പദ്ധതികളിൽ നിന്നും ഗവൺമെന്റ് പിന്മാറണമെന്ന് ആറ്റിങ്ങൽ മണ്ഡലം കൺവെൻഷൻ.

നരേന്ദ്രമോഡി ഗവൺമെന്റ് നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് സഹായകരമായ നടപടികളാണ് കേരളത്തിൽ അധികാരത്തിൽ എത്തിയ കോൺഗ്രസ് ഗവൺമെന്റ് സ്വീകരിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി പി എസ് നായിഡു. സ്വകാര്യവൽക്കരണ നയങ്ങളിലേക്ക് രാജ്യത്തിനൊപ്പം കേരളത്തെയും കൊണ്ട് വരുവാൻ ശ്രമിക്കുന്ന യുഡിഎഫ് നിലപാടുകൾക്കെതിരെ തൊഴിലാളികളുടെ യോജിച്ച പോരാട്ടം ആവശ്യമാണെന്ന് എ ഐ ടി യു സി ആറ്റിങ്ങൽ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പി. എസ്. നായിഡു അഭിപ്രായപ്പെട്ടു.

എഐടിയുസി മണ്ഡലം പ്രസിഡന്റ് അഡ്വ. എം. മുഹസിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി മുഹമ്മദ് റാഫി സ്വാഗതം ആശംസിച്ചു.
AITUC ജില്ലാ ജോയിൻ സെക്രട്ടറി സെക്രട്ടറി ബി എസ് റെജി, വക്കം മോഹൻ ദാസ് റീന ഗോപൻ, ഷെറിൻ കബീർ .നാദര്‍ഷഎന്നിവർ സംസാരിച്ചു.
ആലങ്കോട് മത്സ്യത്തൊഴിലാളി യൂണിയനിൽ നിന്നും കാലാവധി പൂർത്തിയാക്കി പിരിഞ്ഞ ഹാഷിം, നിസാർ, ഷറഫുദ്ദീൻ എന്നീ തൊഴിലാളികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!