
കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലത്ത് നടന്ന വാഹനാപകടത്തിൽ നാവായിക്കുളം ചിറ്റായിക്കോട് പുത്തൻവിള വീട്ടിൽ ബാബു (69) മരിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴരയ്ക്കും എട്ടുമണിക്കുമിടയിലാണ് അപകടം. കൊച്ചുമക്കളെ ട്യൂഷനിൽ വിട്ടശേഷം കല്ലമ്പലത്തെ പെട്രോൾ പമ്പിൽ നിന്ന് സ്കൂട്ടറിൽ ഇന്ധനം നിറച്ച് തിരികെ കല്ലമ്പലം ഭാഗത്തേക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആറ്റിങ്ങൽ ഭാഗത്തേക്ക് അമിതവേഗത്തിൽ എത്തിയ ടിപ്പർ ലോറി ബാബു സഞ്ചരിച്ചിരുന്ന സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മേസൺ തൊഴിലാളിയായിരുന്ന ബാബുവിന്റെ മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


