ആതുരസേവനത്തിന് ആദരവുമായി എഎംഎൽപിഎസ് പെരുംകുളം; ഡോക്ടേഴ്സ് ദിനം ആചരിച്ചു

Attingal vartha_20260701_213213_0000

​പെരുംകുളം: എ എം എൽ പി എസ് പെരുംകുളം സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനം വിപുലമായി ആചരിച്ചു. ചടങ്ങിൽ വെച്ച് ആതുരസേവന രംഗത്തെ നിറസാന്നിധ്യമായ മണമ്പൂർ സർക്കാർ ഹോമിയോ ആശുപത്രിയിലെ ഡോ. അജയകുമാരിയെ സ്കൂൾ അധികൃതർ ആദരിച്ചു.

​തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസ്സിൽ ‘മഴക്കാലവും ജലജന്യ രോഗങ്ങളും’ എന്ന വിഷയത്തിൽ ഡോ. അജയകുമാരി സംസാരിച്ചു. മഴക്കാലത്ത് കുട്ടികളിൽ കണ്ടുവരുന്ന രോഗങ്ങളെക്കുറിച്ചും, അവയെ പ്രതിരോധിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും ഡോക്ടർ വിശദമായ ക്ലാസ്സെടുത്തു.

​സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്കൂൾ മാനേജർ അഡ്വ. എ. എ. ഹമീദ് മുഖ്യാതിഥിയായി പങ്കെടുത്തു. ഹെൽത്ത് ക്ലബ്ബ് കോ-ഓർഡിനേറ്റർമാരായ ദിലിത്ത്, ബുഷ്‌റ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!