
പെരുംകുളം: എ എം എൽ പി എസ് പെരുംകുളം സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനം വിപുലമായി ആചരിച്ചു. ചടങ്ങിൽ വെച്ച് ആതുരസേവന രംഗത്തെ നിറസാന്നിധ്യമായ മണമ്പൂർ സർക്കാർ ഹോമിയോ ആശുപത്രിയിലെ ഡോ. അജയകുമാരിയെ സ്കൂൾ അധികൃതർ ആദരിച്ചു.
തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസ്സിൽ ‘മഴക്കാലവും ജലജന്യ രോഗങ്ങളും’ എന്ന വിഷയത്തിൽ ഡോ. അജയകുമാരി സംസാരിച്ചു. മഴക്കാലത്ത് കുട്ടികളിൽ കണ്ടുവരുന്ന രോഗങ്ങളെക്കുറിച്ചും, അവയെ പ്രതിരോധിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും ഡോക്ടർ വിശദമായ ക്ലാസ്സെടുത്തു.

സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്കൂൾ മാനേജർ അഡ്വ. എ. എ. ഹമീദ് മുഖ്യാതിഥിയായി പങ്കെടുത്തു. ഹെൽത്ത് ക്ലബ്ബ് കോ-ഓർഡിനേറ്റർമാരായ ദിലിത്ത്, ബുഷ്റ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.


