പാലോട് : പാലോട് പോലീസ് സ്റ്റേഷൻ പരിധിയിലെ നന്ദിയോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തട്ട് കടയിൽ കയറി കടയിലെ ജീവനക്കാരനെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലെ പ്രതിയായ നന്ദിയോട് മണ്ണാർകുന്ന് മിഥുനത്തിൽ മിഥുൻ ജെ കുമാറിനെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു.മൂന്നാം തീയതി പുലർച്ചെ മദ്യലഹരിയിലായിരുന്ന പ്രതി കടയിലെ ജീവനക്കാരനെ ചീത്ത വിളിക്കുന്നതിന്റേയും മർദ്ധിക്കുന്നതിൻറയും വീഡിയോ ആരോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.കടയിലെ ജീവനക്കാരന്റെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ പാലോട് ഇൻസ്പെക്ടർ എസ് എച്ച് ഒ സി.കെ മനോജിന്റെ നേതൃത്വത്തിൽ എസ്.ഐ ഭുവനേന്ദ്രൻ നായർ,എ.എസ്.ഐ അൻസാരി,സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്,രാജേഷ് ഷിബു,വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ.