
പുളിമാത്ത് : പുളിമാത്ത് എസ് എൻ വി യു പി സ്കൂളിൽ തൂഫാൻ നർക്കോട്ടിക് ഹണ്ടിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഫിഫ ഫെസ്റ്റ് കിളിമാനൂർ എക്സ്സൈസ് ഇൻസ്പെക്ടർ ഷിജിന എസ് ഗോൾ തട്ടി കൊണ്ട് ഉത്ഘാടനം ചെയ്തു.
ലഹരിക്കെതിരെ സ്കൂളിൽ എല്ലാ കുട്ടികളും ഗോൾ അടിച്ചു ഐക്യദാർഢ്യം പ്രകടിപ്പിച്ചു തുടർന്ന് നടന്ന ബോധവത്കരണ ക്ലാസിൽ പി ടി എ പ്രസിഡന്റ് അൻസാരി എ അധ്യക്ഷതയും സ്കൂൾ ഹെഡ് മാസ്റ്റർ ജാസ്മിൻ ഈ കെ സ്വാഗതവും ആശംസിച്ചു. അഞ്ജന എച്ഛ് നന്ദി രേഖപെടുത്തി.


