
വർക്കല: വർക്കലയിൽ പത്തൊൻപതുകാരിയായ നവവധുവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റാത്തിക്കൽ സ്വദേശിനി നാസിയ (19) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് നാസിയയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു.
രണ്ട് മാസം മുൻപായിരുന്നു നാസിയയുടെ വിവാഹം. വിവാഹത്തിന് 13 ദിവസം പിന്നിട്ടപ്പോൾ ഭർത്താവ് അൻസർ ഗൾഫിലേക്ക് മടങ്ങിയിരുന്നു. സംഭവത്തിൽ വർക്കല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


