
ചിറയിൻകീഴ്: ചിറയിൻകീഴ് അഴൂർ പെരുങ്ങുഴിയിൽ പ്ലസ് ടു വിദ്യാർഥി പനി ബാധിച്ച് മരിച്ചു. പെരുങ്ങുഴി സി.ഒ. നഗർ ചരുവിള വീട്ടിൽ ബാബു–ബിന്ദു ദമ്പതികളുടെ മകൻ സൂര്യബാബു (17) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു.
ബുധനാഴ്ച സ്കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് സൂര്യബാബുവിന് പനി അനുഭവപ്പെട്ടത്. തുടർന്ന് വ്യാഴാഴ്ച രാവിലെ വീട്ടിൽവെച്ച് അപസ്മാര ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


