നമ്പർ പ്ലേറ്റും ഹെഡ് ലൈറ്റും ഇല്ലാത്ത ബൈക്കിൽ കറക്കം, വർക്കലയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Attingal vartha_20260710_212403_0000

വർക്കല: വർക്കല പാപനാശം നോർത്ത് ക്ലിഫ് മേഖലയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ ഡാൻസാഫ് സംഘം പിടികൂടി. വർക്കല നടയറ സൽമാൻ മൻസിലിൽ (ചരുവിള പുത്തൻവീട്) മുഹമ്മദ് സൽമാൻ (24) ആണ് അറസ്റ്റിലായത്.

ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. രണ്ട് ഇരുചക്ര വാഹനങ്ങളിലായി എത്തിയ മൂന്ന് യുവാക്കളെ തടയാൻ ശ്രമിച്ചപ്പോൾ വാഹനങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ മുഹമ്മദ് സൽമാനെ ഡാൻസാഫ് സംഘം സാഹസികമായി പിന്തുടർന്ന് പിടികൂടി. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെട്ടതായും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

നമ്പർ പ്ലേറ്റും ഹെഡ് ലൈറ്റും ഇല്ലാത്ത ഇരുചക്ര വാഹനത്തിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. പിടിയിലായ യുവാവിൽ നിന്ന് മീഡിയം അളവിൽ എം.ഡി.എം.എയും കഞ്ചാവും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!