പൊന്മുടിയിൽ കെ.എസ്.ആർ.ടി.സി ബസിന് ബ്രേക്ക് നഷ്ടപ്പെട്ടു; ഡ്രൈവറുടെ മനസാന്നിധ്യത്തിൽ ഒഴിവായത് വൻ ദുരന്തം

Attingal vartha_20260711_225744_0000

പൊന്മുടി: നിറയെ യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് സഞ്ചരിച്ചിരുന്ന കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി ബസ് പൊന്മുടി ആറാം വളവിൽ അപകടത്തിൽപ്പെട്ടു. ബസിന്റെ ബ്രേക്ക് പെട്ടെന്ന് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി മനസ്സിലാക്കിയ ഡ്രൈവർ അസാധാരണമായ മനസാന്നിധ്യത്തോടെയും സമയോചിതമായ ഇടപെടലിലൂടെയും ബസിനെ ഡ്രൈവർ സൈഡിലുള്ള സംരക്ഷണ കോൺക്രീറ്റ് ഭിത്തിയിലേക്ക് നിയന്ത്രിതമായി ഇടിച്ചുനിർത്തുകയായിരുന്നു. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്.

അപകടസമയത്ത് ബസിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. യാത്രക്കാരെ സുരക്ഷിതമായി ബസിൽ നിന്ന് പുറത്തിറക്കിയ ശേഷം മറ്റൊരു കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരത്തേക്ക് യാത്ര തുടരാൻ സൗകര്യമൊരുക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!