ആറ്റിങ്ങൽ ഗവ. ഐടിഐയിൽ ഐഎംസി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Attingal vartha_20260714_130113_0000

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐയിൽ ഐഎംസിയുടെ (IMC) ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി, പ്ലസ് ടു തുടങ്ങിയ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഒരു വർഷവും ആറുമാസവും ദൈർഘ്യമുള്ള വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

പുതിയ ബാച്ചിലേക്കുള്ള പ്രവേശനം നിലവിൽ തുടരുകയാണ്.

ലഭ്യമായ കോഴ്സുകൾ:
AI Integrated Air Cargo, Shipping & Logistics Management
Hospital Administration
AC Mechanic

കോഴ്സുകളുടെ പ്രധാന പ്രത്യേകതകളിൽ കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കേഷൻ, 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ്, ഇൻഡസ്ട്രിയൽ വിസിറ്റ്, സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം, കമ്പ്യൂട്ടർ ട്രെയിനിംഗ്, ഇന്റേൺഷിപ്പ്, ഇന്റർവ്യൂ & പേഴ്സണാലിറ്റി ഡെവലപ്മെന്റ് പരിശീലനം, അന്താരാഷ്ട്ര-യുജിസി അംഗീകൃത യൂണിവേഴ്സിറ്റി സർട്ടിഫിക്കേഷൻ നേടാനുള്ള അവസരം, ഔട്ട്‌ബൗണ്ട് ട്രെയിനിംഗ് എന്നിവ ഉൾപ്പെടുന്നു.

താൽപര്യമുള്ള വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐയിലെ ഐഎംസി നൈപുണ്യ ഓഫിസുമായി ബന്ധപ്പെടണം.
ബന്ധപ്പെടാൻ: 9074874208
സ്ഥലം: Govt. ITI, Attingal, തിരുവനന്തപുരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!