എം.ടിയുടെ ജന്മദിനത്തിൽ കഥാപാത്രങ്ങൾ ഒത്തുചേർന്നു.

Attingal vartha_20260716_120146_0000

മലയാളികളുടെ പ്രിയകഥാകാരൻഎം ടി വാസുദേവൻ നായരുടെ ജന്മദിനത്തിൽ കിഴുവിലം, ജി.വി.ആർ. എം യു .പി .എസ് വിദ്യാർഥികൾ സ്‌കൂൾ മുറ്റത്തെ എം.ടി സ്മൃതിവനത്തിൽ കഥാപാത്രങ്ങളായി വേഷമിട്ടു.

ഒരു വർഷത്തിനുമുൻപ്
സ്കൂൾ ഗ്രൗണ്ടിൽ നിർമ്മിച്ച പാർക്കിൽ എം.ടിയുടെ പ്രമുഖ കഥാപാത്രങ്ങളെ ഓർമ്മമരങ്ങളായി നട്ടുവളർത്തി  എം.ടി സ്മൃതിവനം തയ്യാറാക്കിയത്. ഇവിടെയാണ് കുട്ടികൾ പ്രിയകഥാകാരൻ്റെ കഥാപാത്രങ്ങളായി വേഷമിട്ട് പ്രധാന സംഭാഷണങ്ങൾ അവതരിപ്പിച്ചത്.
ജന്മദിനാചരണത്തിൻ്റെ ഭാഗമായി നടന്നചടങ്ങ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.

പി. ടി. എ പ്രസിഡന്റ്‌ ശ്യം കൃഷ്ണ അധ്യക്ഷനായ ചടങ്ങിൽ പ്രഥമധ്യാപിക ശ്രീജ സ്വാഗതം പറഞ്ഞു. മൂന്നാം വാർഡ് മെമ്പർ രഞ്ജിത്ത്,എസ്. ആർ. ജി കൺവീനർ രഞ്ജുഷ എന്നിവർ ആശംസ അർപ്പിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ശ്രീശേഖർ നന്ദി രേഖപെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!