അയിരൂർ : പ്രണയാഭ്യർത്ഥന നിരസിക്കുന്ന പെൺകുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ തുടരുന്നു. ആസിഡ് ഒഴിക്കുന്നതും കുത്തി കൊല്ലുന്നതും തട്ടിക്കൊണ്ടു പോക്കും എല്ലാം സംസ്ഥാനത്ത് നടക്കുമ്പോൾ ഇപ്പോൾ പ്രണയാഭ്യർത്ഥന നിരസിച്ച 9 ആം ക്ലാസ് വിദ്യാർത്ഥിനിക്ക് നടുറോഡിൽ മർദ്ദമേറ്റ സംഭവം ചർച്ചാ വിഷയമാകുന്നു.
വർക്കല പാളയംകുന്ന് സ്കൂളിലെ 9 ആം ക്ലാസ് വിദ്യാർത്ഥിനിയെ കഴിഞ്ഞ ദിവസം നടു റോഡിൽ വെച്ച് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന മർദിച്ച കേസിൽ പ്രതി പാളയംകുന്ന് സ്വദേശി സജിത്ത്(21) ഇന്ന് പുലർച്ചെ അയിരൂർ എസ്. ഐ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. സ്കൂട്ടറിൽ എത്തിയ പ്രതി വിദ്യാർത്ഥിനിയെ മർദിക്കുന്നത് കണ്ട നാട്ടുകാർ ചേർന്ന് പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും പ്രതി രക്ഷപെടുകയായിരുന്നു. എന്നാൽ പോലീസ് നിരീക്ഷണം നടത്തി ഇന്ന് പുലർച്ചയോടെ പ്രതിയെ പിടികൂടുകയായിരുന്നു.
ഇത്തരം സംഭവങ്ങൾ അധികരിക്കുമ്പോൾ സ്കൂൾ വിദ്യാർത്ഥിനികൾ മുതൽ യുവതികൾ വരെ ഭീതിയിലാണ്. മക്കളുടെ സംരക്ഷണം ഓർത്ത് മാതാപിതാക്കളും ആശങ്കയിലാണ്