‘ബിൻ വിൻ ഗോൾ ചാലഞ്ച്’ സംഘടിപ്പിച്ച് ആറ്റിങ്ങൽ നഗരസഭ

Attingal vartha_20260718_205445_0000

ആറ്റിങ്ങൽ: ‘സഫായി അപ്നാവോ, ബീമാരി ഭഗാവോ’ (Safai Apnao, Bimaari Bhagao – SABB) ക്യാമ്പയിന്റെയും പുതിയ ഖരമാലിന്യ പരിപാലന ചട്ടം-2026ന്റെ ഭാഗമായുള്ള ശുചിത്വ മിഷന്റെ ‘നല്ല നാല് വർത്തമാനം’ ക്യാമ്പയിന്റെയും ഭാഗമായി ആറ്റിങ്ങൽ നഗരസഭയിൽ ‘ബിൻ വിൻ ഗോൾ ചാലഞ്ച്’ സംഘടിപ്പിച്ചു.

ലോകകപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ നഗരസഭാ അങ്കണത്തിൽ ഒരുക്കിയ പരിപാടി നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു.

മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ ജൈവം, അജൈവം, സാനിറ്ററി, സ്പെഷ്യൽ കെയർ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിക്കേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

നാല് വിഭാഗങ്ങളെ സൂചിപ്പിക്കുന്ന വ്യത്യസ്ത നിറങ്ങളിലുള്ള ഗോൾപോസ്റ്റുകളിലേക്ക് മാലിന്യം ശരിയായ വിഭാഗം തിരിച്ചറിഞ്ഞ് ‘ഗോളടിക്കുന്ന’ രീതിയിലാണ് ചലഞ്ച് സംഘടിപ്പിച്ചത്. ശുചിത്വ സന്ദേശം ജനങ്ങളിലേക്ക് ആകർഷകമായും പ്രായോഗികമായും എത്തിക്കുന്നതിന് പരിപാടി സഹായകമായി.

പരിപാടിയിൽ വിവിധ സ്ഥിരംസമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, നഗരസഭാ ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അരുൺ രാജ്, ശുചിത്വ മിഷൻ ആർ.പി., വൈ.പി. പ്രതിനിധികൾ, അവനവഞ്ചേരി സ്കൂൾ അധ്യാപകൻ സാബു, എസ്.പി.സി. വിദ്യാർഥികൾ, ഹരിതകർമസേന അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!