കിളിമാനൂർ പാപ്പാലയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടെംമ്പോ ട്രാവലർ ഇടിച്ച് ഒരാൾ മരിച്ചു 

Attingal vartha_20260721_122226_0000

കിളിമാനൂർ : കിളിമാനൂർ പാപ്പാലയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടെംമ്പോ ട്രാവലർ ഇടിച്ച് ഒരാൾ മരിച്ചു. തൃശൂർ സ്വദേശിയാണ് മരിച്ചത്.

എം. സി റോഡിൽ കിളിമാനൂർ പാപ്പാലയിൽ ആണ് സംഭവം. നിലമേൽ ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരികയായിരുന്ന ലോറിക്ക് പിന്നിൽ സാധനങ്ങൾ കൊണ്ട് വന്ന ടെംമ്പോ ട്രാവലർ ഇടിച്ചാണ് അപകടം സംഭവിച്ചത്. ടെംമ്പോ ട്രാവൽ യാത്രക്കാരനായ ആളാണ് മരിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ആകെ മൂന്ന് പേരാണ് ഉണ്ടായിരുന്നത്.

വെഞ്ഞാറമൂട് ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ലോറി നിർത്തിയിട്ട ശേഷം ഡ്രൈവർ ചായ കുടിക്കാൻ പോയ നേരത്താണ് അപകടം ഉണ്ടായത്. കിളിമാനൂർ പൊലീസ് കേസ് എടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!