
മംഗലപുരം : മംഗലപുരം പഞ്ചായത്ത് 13 ആം വാർഡിൽ ഇടവിളാകം സ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങി. ഇന്ന് രാവിലെയാണ് സംഭവം.
ജീവനക്കാരി ഭിന്നശേഷിക്കാരിയായതിനാൽ കാൽ തിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ആറ്റിങ്ങൽ അഗ്നിശമന രക്ഷാ നിലയത്തിൽ നിന്നും കഴക്കൂട്ടം അഗ്നിശമന രക്ഷാ നിലയത്തിൽ നിന്നും സേനയെത്തി ഏകദേശം ഒന്നരമണിക്കൂർ പ്രവർത്തിച്ച് ക്ലോസറ്റ് പൊട്ടിച്ച് കാൽപുറത്തെടുത്ത് ജീവനക്കാരിയെ രക്ഷപ്പെടുത്തി സ്വകാര്യ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ആറ്റിങ്ങലിലെ സ്റ്റേഷൻ ഓഫീസർ അഖിൽ.എസ്.ബി യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ.എസ്.ജയദേവൻ, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എം.എസ്.ബിജോയ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ്.എൽ ഉണ്ണികൃഷ്ണൻ, വി.പ്രദീപ്കുമാർ, ബി. വിക്രമ രാജ്, നിതീഷ്.ആർ, വി. മനോജ്, വിപിൻ.വി.എസ്, ശ്രീനാഥ് എസ്.ജെ, രതീഷ്.പി, സതീശൻ.എം, അനൂപ്.ആർ.എസ്, ഹോം ഗാർഡ് ശ്രീരാജ്. എസ് എന്നിവരും കഴക്കൂട്ടം നിലയത്തിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രമേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഉമേഷ്, മുഹമ്മദ് അനസ്, ഷിബു കുമാർ, സുജൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


