പന്നിക്കായി സ്ഥാപിച്ച ഇരുമ്പ് കെണിയിൽ കുടുങ്ങി ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ രണ്ട് കാൽവിരലുകൾ അറ്റുപോയി

Attingal vartha_20260724_151230_0000

വെഞ്ഞാറമൂട്: പന്നിയെ പിടികൂടുന്നതിനായി സ്ഥാപിച്ചിരുന്ന ഇരുമ്പ് കെണിയിൽ കുടുങ്ങി ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ രണ്ട് കാൽവിരലുകൾ അറ്റുപോയി. പ്ലാവോട് ബി.ആർ. ഭവനിൽ ബിജുവിന്റെ മകൻ അഭിനവ് (14) ആണ് ഗുരുതരമായി പരിക്കേറ്റത്. കാരേറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.

മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് അഭിനവ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം സ്കൂളിൽ ക്ലാസില്ലാതിരുന്നതിനാൽ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുന്നതിനിടെയാണ് സമീപത്തെ പുരയിടത്തിൽ പന്നിക്കായി സ്ഥാപിച്ചിരുന്ന ഇരുമ്പ് കെണിയിൽ കാൽ കുടുങ്ങിയത്. അപകടത്തിൽ രണ്ട് കാൽവിരലുകൾ അറ്റുപോകുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അഭിനവിനെ ആദ്യം സമീപത്തെ ആശുപത്രിയിൽ എത്തിച്ച ശേഷം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!