അണ്ടൂർക്കോണം 220 കെവി സബ്സ്റ്റേഷനിൽ മന്ത്രി സണ്ണി ജോസഫ്; ബാറ്ററി സ്റ്റോറേജ് പദ്ധതിയുടെ പുരോഗതി വിലയിരുത്തി

Attingal vartha_20260728_210924_0000

അണ്ടൂർക്കോണം: കെഎസ്ഇബിയുടെ അണ്ടൂർക്കോണം 220 കെവി സബ്സ്റ്റേഷനിൽ നിർമ്മാണം പുരോഗമിക്കുന്ന വൈദ്യുതി ബാറ്ററി സ്റ്റോറേജ് സംവിധാനത്തിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ചൊവ്വാഴ്ച വൈകുന്നേരം സന്ദർശനം നടത്തി.

സംസ്ഥാനത്ത് പകൽ സമയത്ത് ഉൽപാദിപ്പിക്കുന്ന സൗരോർജ വൈദ്യുതി സംഭരിച്ച് രാത്രികാലങ്ങളിൽ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം നടപ്പാക്കുന്നത്. നിലവിൽ കേരളത്തിൽ നാല് സ്ഥലങ്ങളിലാണ് ഇത്തരം സ്റ്റോറേജ് പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുന്നത്. അണ്ടൂർക്കോണം 220 കെവി സബ്സ്റ്റേഷനിലെ പദ്ധതി അതിൽ പ്രധാനപ്പെട്ട ഒന്നാണ്.

രാത്രികാലങ്ങളിൽ അനുഭവപ്പെടുന്ന വൈദ്യുതി ലഭ്യതക്കുറവ് പരിഹരിക്കുന്നതിനും വൈദ്യുതി വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സൗരോർജ സംവിധാനങ്ങളിൽ നിന്നുള്ള വൈദ്യുതി ഫലപ്രദമായി വിനിയോഗിക്കുന്നതിനും ഈ പദ്ധതി നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ ആദ്യ 100 ദിവസത്തെ കർമ്മപരിപാടികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അറിയിച്ചു.

സന്ദർശനത്തിൽ കെഎസ്ഇബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാജമാണിക്യം, കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർച്ചന, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. മുനീർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുബാറക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!