ചുള്ളിമാനൂർ :2019 ആഗസ്റ്റ് 20 ന് സൗദി ഗവൺമെന്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബാങ്ക് വിളി മത്സരത്തിന് ഇന്ത്യയിൽ നിന്നുള്ള 5 പേരിൽ ചുള്ളിമാനൂർ സ്വദേശി മുഹമ്മദ് മുഹ്സിൻ സൈഫുദീനും.
പെരിങ്ങമ്മല ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ് മുഹ്സിൻ. കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് ഉപന്യാസത്തിനും, പ്രസംഗത്തിനും മുഹ്സിൻ ഒന്നാം സ്ഥാനം നേടിയിരുന്നു.