
അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷനും ഡോ. അഗർവാൾസ് കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന, തിമിര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.പെരുമാതുറ സെൻട്രൽ മുസ്ലിം ജുമാ മസ്ജിദ് ഹാളിൽ വ്യാഴാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരുന്നു ക്യാമ്പ്.
അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ അനൂപ് മോൻ പി ഡി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പ്രദേശവാസികൾക്ക് സൗജന്യ നേത്രപരിശോധന, വിദഗ്ധ ഡോക്ടർമാരുടെ നിർദേശങ്ങൾ, ആവശ്യമായ ചികിത്സാ നിർദേശങ്ങൾ എന്നിവ ക്യാമ്പിലൂടെ ലഭ്യമാക്കി.

കണ്ണിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും നേത്രരോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ക്യാമ്പിൽ സ്ത്രീകളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നൂറിലധികം പേർ പങ്കാളികളായി. പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


