
കിളിമാനൂർ വാലഞ്ചേരി റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
നേത്രപരിശോധനയോടൊപ്പം തിമിര ശസ്ത്രക്രിയ, ഡയബറ്റിക് റെറ്റിനോപ്പതി രോഗനിർണ്ണയം, ഇ.സി.ജി, ബി.പി, ഷുഗർ എന്നീ പരിശോധനകളും സൗജന്യമായി നടത്തി. ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം പേർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തുന്നതാണ്. അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പ്രഫ.എം.എം.ഇല്യാസിൻ്റെ അദ്ധ്യക്ഷതയിൽ ഡോ.ആതിര.വി. പിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ഷീജ രാജ്, രജിതകുമാരി, വത്സകുമാരൻ നായർ, ജയചന്ദ്രൻ, രാജേന്ദ്രൻ, മഞ്ജു, സജിത, ജ്യോതി, ധന്യ എന്നിവർ സംസാരിച്ചു. ഡോ.ആതിര.വി. പിള്ള, അതുല്യ, ഗ്രീഷ്മ, സുനു, ആശ, ആരതി, നജുമ, സുജിന,അർച്ചന, സുൽത്താന,ജയശ്രീ, ഹരി, അനീഷ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.



