
വെഞ്ഞാറമൂട് : 15 വർഷത്തിലേറെയായി വെഞ്ഞാറമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകല കലാ സാംസ്കാരികമണ്ഡലം അമൃത വിശ്വവിദ്യാ പീഠവുമായി സഹകരിച്ച് ഭരതനാട്യം സർട്ടിഫിക്കറ്റ് കോഴ്സിന് തുടക്കം കുറിക്കുന്നു. 1 മുതൽ 12 വരെ ക്ലാസിലുള്ളവർക്ക് പ്രവേശനം ലഭിക്കുന്നു. ആഗസ്റ്റ് 10 വരെ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9946555041 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്


