വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; നിയന്ത്രണംവിട്ട സ്കൂൾ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, ഡ്രൈവർ മരിച്ചു

Attingal vartha_20260805_193856_0000

ആറ്റിങ്ങൽ: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂൾ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ആറ്റിങ്ങൽ കീഴാറ്റിങ്ങൽ മദർ ഇന്ത്യ സ്കൂളിലെ താൽക്കാലിക ബസ് ഡ്രൈവറായ കൊടുമൺ സ്വദേശി മുരളീധരൻ പിള്ള(71)യാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ടോടെ ചിറയിൻകീഴ് മുട്ടപ്പലം ഭാഗത്തേക്ക് വിദ്യാർത്ഥികളുമായി പോകുന്നതിനിടെയാണ് സംഭവം. മുട്ടപ്പലം ഭാഗത്ത് വച്ച് മുരളീധരൻ പിള്ളയ്ക്ക് വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ ഒരു കെട്ടിടത്തിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു.

അപകടസമയത്ത് ബസിൽ അഞ്ച് വിദ്യാർത്ഥികളും ഒരു ആയയും ഉണ്ടായിരുന്നു. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചു.
ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!