ചാത്തൻപാറയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു

Attingal vartha_20260811_091458_0000

കല്ലമ്പലം : ചാത്തൻപാറയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചാത്തൻപാറ സ്വദേശിയായ ഗോവിന്ദ് (20) ആണ് മരിച്ചത്. ചൊവ്വാഴ്ച വീടിന് സമീപമുള്ള റോഡിലാണ് അപകടം സംഭവിച്ചത്.

മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ ഗോവിന്ദ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോവിന്ദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!