കാട്ടാക്കടയിൽ കിടപ്പുമുറിയിലെ സീലിംഗ് ഫാനിന്റെ ലീഫ് പൊട്ടിവീണ് വീട്ടമ്മയുടെ കാലിന് പരിക്ക്.

Attingal vartha_20260814_105133_0000

കാട്ടാക്കട : കിടപ്പുമുറിയിലെ സീലിംഗ് ഫാനിന്റെ ലീഫ് പൊട്ടിവീണ് വീട്ടമ്മയുടെ കാലിന് പരിക്ക്. നവീൻ ഗ്രാനൈറ്റ് ഉടമ കാട്ടാക്കട കിള്ളി എട്ടിരുത്തി നസീം മൻസിനിൽ നസുമുദ്ദീന്റെ ഭാര്യ ശബ്ന ബീഗത്തിന്റെ ദേഹത്തേക്കാണ് ലീഫ് പൊട്ടിവീണത്. വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് സംഭവം. ഫാൻ പൊട്ടിവീണ വലിയ ശബ്ദവും ശബ്നത്തിന്റെ നിലവിളിയും കേട്ട് നസുമുദ്ദീൻ ഉണർന്ന് നോക്കുമ്പോഴാണ് ഫാനിന്റെ ലീഫ് കാലിൽ പതിച്ചത് അറിയുന്നത്. വലിയ ശബ്ദത്തോടെ ഫാൻ അപ്പോഴും കറങ്ങുന്നുണ്ടായിരുന്നു. തുടർന്ന് കാലിൽ നീര് കൂടിയതോടെ ശബ്നത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നുമാസം മുമ്പ് വലിയ വില നൽകിയാണ് ഫാൻ വാങ്ങിയത്. ഫാൻ പൊട്ടിവീണതോടെ തുക തിരിച്ച് നൽകണമെന്നാവശ്യപ്പെട്ട് ഫാൻ വാങ്ങിയ കടയിൽ നസുമുദ്ദീൻ സമീപിച്ചു. എന്നാൽ തുക തിരിച്ച് നൽകാൻ കടയുടമ തയാറല്ലെന്നും പകരം മറ്റൊരുഫാൻ നൽകാമെന്നും അല്ലെങ്കിൽ ഈ കമ്പനിയുടെ വേറെ മോഡൽ നൽകാമെന്നും പറഞ്ഞതായി നസുമുദ്ദീൻ ആരോപിച്ചു. ഫാനിന്റെ തുക തിരിച്ച് നൽകാത്ത സാഹചര്യത്തിൽ ഉപഭോക്തൃ കോടതിയിൽ ഉൾപ്പെടെ സമീപിക്കാൻ ഒരുങ്ങുകയാണ് നസുമുദ്ദീൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!