ആറ്റിങ്ങൽ നഗരസഭയിൽ കാൽ നൂറ്റാണ്ടിലേറെയായി ഖരമാലിന്യ സംസ്കരണം നടത്തുന്ന ക്യുറെക്സ് ബയോ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിക്ക് പുരസ്കാരം

Attingal vartha_20260814_221436_0000

ആറ്റിങ്ങൽ : കാൽ നൂറ്റാണ്ടിലേറെയായി ഖരമാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിച്ചു വരുന്ന ക്യുറെക്സ് ബയോ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് പുരസ്കാരം ലഭിച്ചത്.

തിരുവനന്തപുരം ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ വെച്ചുനടന്ന പരിപാടിയിൽ
കമ്പനിയുടെ പ്രൊപ്രൈറ്റർ കാസർകോട് സ്വദേശി മോഹൻകുമാർ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
ശുചിത്വമിഷൻ ക്ലീൻ കേരളമിഷനുകൾ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച മുതൽ മാലിന്യ പരിപാലന രംഗത്ത് എംപാനൽ ചെയ്ത കമ്പിനി കൂടിയാണിത്.
നിലവിൽ വിഴിഞ്ഞം തുറമുഖത്തെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതും ഇവരാണ്.
25 വർഷത്തോളമായി ആറ്റിങ്ങൽ നഗരസഭയിലെ ഖരമാലിന്യ സംസ്കരണ ചുമതലയും ഈ കമ്പനിക്കാണ്.
2010 ൽ ലഭിച്ച ഇന്നോവേഷൻ അവാർഡും, മാലിന്യ പരിപാലനത്തിന് 16 വർഷം തുടർച്ചയായി നഗരസഭയെ പുരസ്കാരത്തിന് അർഹമാക്കിയതിലും ക്യൂറെക്സ് കമ്പനി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!