
അഞ്ചുതെങ്ങു കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ് ഷിൻസി ഐവിൻ നിർവ്വഹിച്ചു.
മികച്ച മുതിർന്ന കർഷകൻ ദേവരാജ്, മികച്ച ജൈവ കർഷകൻ ഫാദർ ഷിൻ കല്ലുങ്കൽ എസ്. ജെ, മികച്ച വനിതാ കർഷക പ്രസന്ന ആർ, മികച്ച ക്ഷീര കർഷകൻ പ്രസന്നൻ പി, മികച്ച എസ് സി വിഭാഗം കർഷകൻ മോഹനൻ, മികച്ച വിദ്യാർത്ഥി കർഷകൻ മാസ്റ്റർ അഭിനവ് വി ആർ, മികച്ച കർഷക തൊഴിലാളി രജിലു ആർ എന്നിവരെ മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു.
ചടങ്ങിന് വികസന സ്റ്റാന്റിങ് കമ്മറ്റി ചേർമാൻ ആലീസ് ഔസേഫ് അധ്യക്ഷയായി. കൃഷി ഓഫീസർ ശ്യാമ പി ചന്ദ്രൻ സ്വാഗതവും ശ്രീരാമൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചേർപേഴ്സൺ ജയ ശ്രീരാമൻ ആശംസകളും നേർന്നു.


