മാമ്പള്ളിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മരണപ്പെട്ടു.

Attingal vartha_20260819_181313_0000

മാമ്പള്ളിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മരണപ്പെട്ടു. അഞ്ചുതെങ്ങ് മാമ്പള്ളി പൊങ്ങൻ വിളാകത്ത് രാജു (54) ആണ് മരണപ്പെട്ടത്.

രാവിലെ 6:30 ഓടെ കായിക്കരയിൽ മിന്നും മാമ്പള്ളി സ്വദേശി അനീഷിന്റെ ഉടമസ്ഥതയിലുള്ള പരലോക മാതാവ് എന്ന വള്ളത്തിൽ മത്സ്യബന്ധനടത്തിനായ് പോയ 13 അംഗ സംഘത്തിൽ അംഗമായിരുന്നു രാജു.

ഇവർ വർക്കല ഭാഗത്ത് വലഇട്ട ശേഷം തിരികെ എടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. 1:45 ഓടെ രാജു കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് കൂടെ യുള്ളവർ രാജുവിനെ കരയ്ക്കെത്തിച്ച് സ്വകാര്യ വാഹനത്തിൽ വാർക്കല മിഷൻ ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിലവിൽ മൃതദേഹം വർക്കല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ മേരി, മക്കൾ മാർട്ടിൻ, മഹേഷ്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!